അങ്കമാലി: അങ്കമാലി- കണ്ടന്നൂർ ബൈപാസിന്റെ നിർമ്മാണത്തിന് ജി.എസ്.ടി തുക ഒഴിവാക്കി പ്രവർത്തനം ത്വരിതപ്പെടുത്തുവാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് മുൻമന്ത്രി അഡ്വ. ജോസ് തെറ്റയിൽ അധികൃതരോട് ആവശ്യപ്പെട്ടു. കുണ്ടന്നൂർ ബൈപാസ് കേന്ദ്ര സർക്കാർ പദ്ധതി ആയതിനാൽ മറ്റ് പദ്ധതികളേക്കാൾ മുൻഗണന ലഭിക്കുന്ന ഒന്നാണ്. അങ്കമാലി ടൗണിലെ ഗതാഗത കുരുക്ക് അടുത്തകാലത്ത് കൂടുതൽ രൂക്ഷമായിട്ടുള്ള സാഹചര്യത്തിൽ കുണ്ടന്നൂർ ബൈപാസ് നിർമ്മാണം അടിയന്തരമായി ആരംഭിക്കേണ്ടതാണ്. അങ്കമാലി ബൈപ്പാസ്‌ നിർമ്മാണം അതിന്റെ ഉത്തരവാദികൾ ശ്രദ്ധിക്കാത്തതിനാൽ ഇഴഞ്ഞാണ് നീങ്ങുന്നത്. അങ്കമാലി- കുണ്ടന്നൂർ ബൈപ്പാസ് നിർമ്മാണ സംബന്ധമായി സംസ്ഥാന സർക്കാരിനെ സമീപിക്കാൻ സമാനചിന്താഗതിക്കാരുമായി കൂടി ആലോചിച്ചു നടപടി സ്വീകരിക്കുമെന്ന് ജോസ് തെറ്റയിൽ പറഞ്ഞു.