കോലഞ്ചേരി: തിരുവാണിയൂർ ജെ.സി.ഐയുടെ ഈ വർഷത്തെ സാമൂഹിക സേവന പ്രവർത്തനങ്ങൾ മേഖലാ പ്രസിഡന്റ് ആരുൺ ജോസ് ഉദ്ഘാടനം ചെയ്തു. വനിതാ ചാപ്റ്റർ പ്രസിഡന്റായി അഞ്ജലി വൈശാഖ് ചുമതലയേറ്റു. സോൺ വൈസ് പ്രസിഡന്റ് നിമ്മി ജോർജ്, മുൻ പ്രസിഡന്റ് അഡ്വ. ജീവൻ ടി. ചാൾസ്, വനിത വിഭാഗം ചെയർപേഴ്സൺ മെറിൻ തമ്പി, ആർദ്ര സജി, ജോർജ് റോയ്, അരവിന്ദ് അനിൽ എന്നിവർ സംസാരിച്ചു.