മരട് : മരടിലേക്ക് നിക്ഷേപകരെയും സംരംഭകരെയും ആകർഷിക്കുന്നതിനായി നിക്ഷേപക സംരംഭക സംഗമം നടത്താൻ നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു.
2020 ൽ മരടിലെ ഫ്ലാറ്റുകൾ പൊളിച്ചതിനു ശേഷം നിക്ഷേപകരെ വളരെയധികം പിന്നോട്ട് അടിക്കുന്ന സാഹചര്യമാണുണ്ടായത് .നിലവിലുള്ള തീരദേശ മേഖലയിലെ നിയന്ത്രണങ്ങളിലുണ്ടായ മാറ്റങ്ങൾ സംരംഭകരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.
വ്യവസായ വകുപ്പ് മന്ത്രി ,പ്രതിപക്ഷ നേതാവ് , എം.പി, എം.എൽ.എ എന്നിവരെയും തീരദേശ പരിപാലന നിയമ അതോറിട്ടി ഉദ്യോഗസ്ഥരെയും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ ,ബിൽഡേഴ്സ്, മറ്റു സംരംഭകർ ,റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ , പരിസ്ഥിതി പ്രവർത്തകർ ,ട്രേഡ് യൂണിയൻ നേതാക്കൾ എന്നിവരെ സംഘടിപ്പിച്ചാണ് സംഗമം നടത്തുക. മരടിന്റെ പ്രതാപം വീണ്ടെടുക്കുകയെന്നതാണ് നിക്ഷേപ സൗഹൃദ സംഗമത്തിന്റെ ലക്ഷ്യമെന്ന് നഗരസഭാ ചെയർമാൻ ആന്റണി ആശാൻപ്പറമ്പിൽ അറിയിച്ചു.