1

പള്ളുരുത്തി: ചരിത്ര സ്മരണകൾ ഉണർത്തി അഴകിയകാവ് ഭഗവതി ക്ഷേത്ര മുറ്റത്ത് വീണ്ടുമൊരു പുല വാണിഭമേളയ്ക്ക് വേദി ഒരുങ്ങുന്നു. ധനുമാസത്തിലെ അവസാനത്തെ വ്യാഴാഴ്ചയാണ് പ്രധാനമായും മേള നടക്കുന്നത്. 11,​12 തീയതികളിൽ മേള നടക്കും. കുട്ട, വട്ടി, മുറം, പായ, വിത്തുകൾ, വാഴക്കണ്ണ്, ചെടി ചട്ടികൾ, കറി ചട്ടികൾ, കരിമ്പ്, ഉണക്കമീൻ എന്നിവ മേളയിൽ വിൽപ്പനക്കെത്തിച്ചിട്ടുണ്ട്. ഉണക്ക സ്രാവാണ് മേളയിലെ പ്രധാന ഐറ്റം. മേള കഴിഞ്ഞാലും ഒരാഴ്ചക്കാലം വരെ കച്ചവടക്കാർ ഇവിടെ തമ്പടിക്കും. റോഡിന്റെ ഇരുവശങ്ങളിലായി മരുന്ന് കട ബസ് സ്റ്റോപ്പ് മുതൽ സുറിയാനി പള്ളി ബസ് സ്റ്റോപ്പ് വരെ കച്ചവടക്കാർ കൈയടക്കിയിരിക്കുകയാണ്.