high-court

കൊച്ചി: കണ്ണൂർ ടൗൺ ഇംപ്രൂവ്മെന്റ് പ്രൊജക്ടിന്റെ ഭാഗമായി വിദഗ്ദ്ധ സമിതി നല്കിയ ശുപാർശയും സർക്കാരിന്റെ അനുമതിയും അതിന്റെ അടിസ്ഥാനത്തിൽ ഇറക്കിയ ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനവും ഹൈക്കോടതി അസാധുവാക്കി. മന്നാ ജംഗ്ഷൻ മുതൽ പുതിയ ബൈപാസ് വരെയുള്ള റോഡ് നിർമാണവുമായി ബന്ധപ്പെട്ടാണ് കേസ്.വളപട്ടണം, ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രതിനിധികളെ ഉൾപെടുത്താതെ രൂപീകരിച്ച വിദഗ്ദ്ധ സമിതിയുടെ ശുപാർശ പരിഗണിക്കാവുന്നതല്ലെന്നു വിലയിരുത്തിയാണ് ഹൈക്കോടതി നടപടി. ഭൂമി ഏറ്റെടുക്കൽ നടത്തുന്ന സ്ഥലങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളുടെ പ്രതിനിധികളെ വിദഗ്ദ്ധ സമിതിയിൽ ഉൾപ്പെടുത്തണമെന്ന് നിയമം നിഷ്കർഷിക്കുന്നുണ്ട്. .കണ്ണൂർ മന്നാ ജംഗ്ഷൻ മുതൽ പുതിയ ബൈപാസ് വരെയുള്ള സ്ഥലങ്ങളിൽ വീടുകളും കടകളുമുള്ള 16 പേർ അഡ്വ. പി. എ. മുഹമ്മദ് ഷാ മുഖേന നല്കിയ ഹർജിയിലാണ് ജസ്റ്റിസ് ടി. ആർ. രവിയുടെ ഉത്തരവ്.