y

തൃപ്പൂണിത്തുറ: ദേശീയ പാതയോരത്ത് മരട് ന്യൂക്ലിയസ് മാളിന് സമീപം വളർന്നു നിന്ന 7 കഞ്ചാവ് ചെടികൾ കണ്ടെത്തി. തൃപ്പൂണിത്തുറ എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും സംഘവും ചേർന്ന് ഇന്നലെ നടത്തിയ അന്വേഷണത്തിലാണ് 19 സെന്റി മീറ്റർ ഉയരത്തിൽ വളർന്നു നിന്ന ചെടികൾ കണ്ടെത്തിയത്. കേസ് രജിസ്റ്റർ ചെയ്ത് പ്രതിക്കായി അന്വേഷണം ആരംഭിച്ചെന്ന് എക്സൈസ് ഇൻസ്പെക്ടർ ജീൻസൈമൺ പറഞ്ഞു. റെയ്ഡിൽ അസി.എക്സൈസ് ഇൻസ്പെക്ടർ പ്രസന്നൻ, പ്രിവന്റീവ് ഓഫീസർമാരായ ജയരാജ്, പ്രതീഷ്, വനിതാ സിവിൽ ഓഫീസർ സരിതാ റാണി എന്നിവർ പങ്കെടുത്തു.