 
മൂവാറ്റുപുഴ: കേരള പുലയർ മഹാസഭ പായിപ്ര ശാഖാ വാർഷികാഘോഷം വിവിധ പരിപാടികളോടെ പായിപ്രയിൽ നടന്നു.കെ.പി.എം.എസ്. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി എം.കെ. പുഷ്കരൻ യോഗം ഉദ്ഘാടനം ചെയ്തു . ശാഖ പ്രസിഡന്റ് സാജു മറ്റത്തിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എ.പി. കുഞ്ഞ് മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി പി.കെ. അജി കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അജിത് കുമാർ, യൂണിയൻ പ്രസിഡന്റ് പി.എസ്. തങ്കപ്പൻ, യൂണിയൻ സെക്രട്ടറി കെ.ഇ. ബൈജു, യൂണിയൻ ഖജാൻജി പി.സി. വേലായുധൻ, അസി. സെക്രട്ടറി എ.കെ. അബിൻലാൽ, രമ്യ സുരേഷ് എന്നിവസംസാരിച്ചു. എം.എസ്. സാജേഷ് സ്വാഗതവും ആതിര ശിവൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായി സാജു മറ്റത്തിൽ (പ്രസിഡന്റ് ) , അജി പി.കെ. ( സെക്രട്ടറി) സാജേഷ് എം.എസ് (അസി. സെക്രട്ടറി) , ആതിര ശിവൻ ( ഖജാൻജി ) എന്നിവരെയും കമ്മിറ്റിയംഗങ്ങളായി പി.ടി. സുമേഷ്, മനോജ് കെ.ടി., സജി എ.പി., തങ്കമണി മണി, വേലായുധൻ കെ.പി, കിഷോർ തങ്കപ്പൻ. യൂണിയൻ അംഗങ്ങളായി എ.പി. കുഞ്ഞ്, അബിൻ ലാൽ എ.കെ, രമ്യ സുരേഷ്, രമണി കൃഷ്ണൻകുട്ടി എന്നിവരെയും തിരഞ്ഞെടുത്തു.