കൊച്ചി: ശമ്പള കുടിശിക തീർക്കുക, സർക്കാർ ജീവനക്കാരുടെ ആനുകൂല്യം നൽകുക, ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി കേരള പ്രദേശ് ആശാ വർക്കേഴ്‌സ് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എറണാകുളം ഡി.എം.ഒ ഓഫീസിന് മുന്നിൽ പിച്ചപ്പാളയെടുത്ത് പ്രതിഷേധിച്ചു. സമരം ഐ.എൻ.ടി.യു.സി എറണാകുളം ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. കേരള പ്രദേശ് ആശാ വർക്കേഴ്‌സ് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സൈബ അദ്ധ്യക്ഷത വഹിച്ചു.
ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗം രഞ്ജിത്ത്, കേരള പ്രദേശ് ആശാ വർക്കേഴ്‌സ് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഷീബ, സാറാമ്മ, സിന്ധു ബെന്നി, സാലി വർഗീസ്, മരിയ മാത്യു തുടങ്ങിയവർ സംസാരിച്ചു.