കൂത്താട്ടുകുളം: മംഗലത്തുത്താഴം ചൈതന്യ റസിഡന്റ്സ് അസോസിയേഷൻ ക്രിസ്മസ് നവാവത്സര ആഘോഷം നഗരസഭ വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ഐ. ബേബി അദ്ധ്യക്ഷത വഹിച്ചു. ഉഴവൂർ സെൻറ് സ്റ്റീഫൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. സ്റ്റീഫൻ മാത്യു മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി വി. കെ. മനോജ് സ്വാഗതം പറഞ്ഞു. നഗരസഭാ കൗൺസിലർമാരായ സി.എ.തങ്കച്ചൻ, ബോബൻ വർഗീസ്, പ്രൊഫ. ജയൻ വർഗീസ്, ടി .സി .കുട്ടിയച്ചൻ, അഡ്വ. ജെയിൻ.സി എന്നിവർ സംസാരിച്ചു. എം. ജി. യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ് നേടിയ പി. എസ്. ഷൈനെ യോഗത്തിൽ അനുമോദിച്ചു.