കൂത്താട്ടുകുളം: 2024 വർഷത്തെ വടകര സെന്റ്. ജോൺസ് യാക്കോബായ സിറിയൻ സൺഡേ സ്കൂളിൽ പ്രവേശനോത്സവം വികാരി ഫാ. പോൾ തോമസ് പീച്ചിയിൽ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റി സി.വി. ജോയി അദ്ധ്യക്ഷത വഹിച്ചു. കുട്ടികൾക്കുള്ള സൗജന്യ പാം പുസ്തകങ്ങളുടെ വിതരണം സഹവികാരി ഫാ. അജു ചാലപ്പുറം നിർവഹിച്ചു. ഫാ. ജോമോൻ കൊച്ചു വീട്ടിൽ, എം.എ. ഷാജി, കെ.എം.റോയി ,എം. വി. വറുഗീസ്, പ്രധാനദ്ധ്യാപകൻ ജിംലിൻ ജോസ്, മാനേജിംഗ് കമ്മിറ്റിയംഗങ്ങൾ, പി റ്റി.എ. പ്രസിഡന്റ് റോണി മാത്യു, ഏലിയാമ്മ എലിയാസ് എന്നിവർ പങ്കെടുത്തു.