y

തൃപ്പൂണിത്തുറ: എറണാകുളം ജില്ലയിലെ നഗരസഭകളിൽ ക്ഷീരമേഖലയിൽ ഏറ്റവും കൂടുതൽ തുക ചെലവഴിച്ച തൃപ്പൂണിത്തുറ നഗരസഭയെ എറണാകുളം ജില്ലാ ക്ഷീരസംഗമത്തിന്റെ ഭാഗമായി തുടർച്ചയായി മൂന്നാം വർഷവും ആദരിച്ചു. ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയിൽ നിന്ന് നഗരസഭാ ചെയർപേഴ്‌സൺ രമ സന്തോഷും വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ ജയ പരമേശ്വരനും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. അഡ്വ.അനൂപ് ജേക്കബ് എം.എൽ.എ അദ്ധ്യക്ഷനായി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു