തൃപ്പൂണിത്തുറ: സ്വച്ഛ്ഭാരത് മിഷൻ (അർബൻ 2.0) പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് നടക്കുന്ന നഗരസഭകളുടെ ശുചിത്വ മാനദണ്ഡങ്ങളുടെ വിലയിരുത്തലിൽ തൃപ്പൂണിത്തുറ നഗരസഭയ്ക്ക് ഒ.ഡി.എഫ് പ്ലസ് പദവി ലഭിച്ചു. ശുചിത്വ മാലിന്യ സംസ്കരണ മേഖലയിൽ നഗരസഭ നടത്തിവരുന്ന പ്രവർത്തനങ്ങളുടെയും സൗകര്യങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു വിലയിരുത്തൽ.