avard
എറണാകുളം ജില്ലയിലെ മികച്ച പി.ടി.എ യ്ക്കുള്ള പ്രസിഡന്റ്സ് എക്സലൻസ് അവാർഡ് ഈസ്‌റ്റ്മാറാടി ഗവ.വി.എച്ച്.എസ്.സ്ക്കൂൾ പി.ടി.എ പ്രസിഡന്റ് സിനിജ സനിൽ, സ്കൂൾ വികസന സമിതി ചെയർമാൻ സാബു ജോൺ,പ്രിൻസിപ്പാൾ ഫാത്തിമ റഹിം, ഹെഡ്മാസ്റ്റർ അജയൻ എ.എ എന്നിവർ ചേർന്ന് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിൽ നിന്ന് മൊമെന്റോഏറ്റുവാങ്ങുന്നു.

മൂവാറ്റുപുഴ: ജില്ലയിലെ മികച്ച പി.ടി.എ യ്ക്കുള്ള ജില്ലാപഞ്ചായത്ത് പ്രസിഡന്റ്സ് എക്സലൻസ് അവാർഡ് ഈസ്‌റ്റ്മാറാടി ഗവ.വി.എച്ച്.എസ്. സ്കൂളി​ന്. ജില്ലാപഞ്ചായത്തിൽ നടന്ന ചടങ്ങിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നൽകിയ മെമെന്റോ പി.ടി.എ പ്രസിഡന്റ് സിനിജ സനിൽ, സ്കൂൾ വികസന സമിതി ചെയർമാൻ സാബു ജോൺ, പ്രിൻസിപ്പൽ ഫാത്തിമ റഹിം, ഹെഡ്മാസ്റ്റർ അജയൻ എ.എ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.