ആലുവ: ജില്ലാ ആശുപത്രിയിൽ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച എക്‌സറെ യൂണിറ്റ് പണിമുടക്കുന്നതായി പരാതി. ഇന്നലെ രാവിലെയും യൂണിറ്റ് പ്രവർത്തന രഹിതമായി. തകരാറിലാകും മുമ്പ് പണം അടച്ച് എക്‌സറെ എടുത്തവരുടെ റിസൾട്ടും ലഭിച്ചില്ല. തുടർന്ന് രോഗികൾക്ക് പുറത്തുപോയി വീണ്ടും എക്‌സറെ എടുക്കേണ്ടി വന്നു.
നിത്യേന നൂറുകണക്കിന് രോഗികൾ ആശ്രയിക്കുന്ന ജില്ലാ ആശുപത്രിയിൽ ഇന്നലെ രാവിലെയാണ് എക്‌സറേ യൂണിറ്റ് ബാറ്ററികളടക്കം അടിച്ച് പോയത്. എന്ന് ശരിയാകുമെന്ന ചോദ്യത്തിന് ടെക്‌നീഷ്യൻമാർ വരുന്ന പോലെ എന്നായിരുന്നു മറുപടിയെന്ന് രോഗികൾ പറഞ്ഞു. നിർദ്ധനരായ രോഗികൾ ഉൾപ്പഴെ ഇത് മൂലം അധിക തുക നൽകി പുറത്ത് സ്വകാര്യ ലാബിൽ എക്‌സ്‌റേ എടുക്കേണ്ട അവസ്ഥയിലാണ്.