ആലുവ: ആലുവ ബാങ്കേഴ്‌സ് ക്ലബ് സംഘടിപ്പിച്ച ക്രിസ്മസ്, പുതുവത്സരാഘോഷം പ്രമുഖ നർത്തകി ഡോ. സൗമ്യ ജഗദീശൻ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് സി. ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. ചീഫ് പാട്രേൺ ടി.എസ്. ജഗദീശൻ, എക്‌സിക്യുട്ടീവ് പ്രസിഡന്റ് എസ്. സത്യമൂർത്തി, പ്രോഗ്രാം കൺവീനർ സദാനന്ദൻ പാറാശേരി, പി.കെ. ശ്രീധരൻ പിള്ള, കെ.എൻ. മോഹനൻ, കെ.ടി. തോമാച്ചൻ, രാജു ഡോമിനിക് എന്നിവർ സംസാരിച്ചു.