തൃപ്പൂണിത്തുറ: യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി ചുമതലയേറ്റു. കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു‌. അഫ്സൽ നമ്പ്യാരത്ത് അദ്ധ്യക്ഷനായി. പ്രവീൺ പറയന്താനത്ത് പ്രസിഡന്റായും വിഷ്ണു പനച്ചിക്കൽ, മുഹമ്മദ് ഷാനിദ്, അഞ്ചു ബാബു എന്നിവർ വൈസ് പ്രസിഡന്റുമാരായും സി.എസ്. ശ്രീരാജ്, അജ്‌മൽ എസ്. നസീർ, ജിജിൻ സേവ്യർ എന്നിവർ ജനറൽ സെക്രട്ടറിമാരായും ചുമതലയേറ്റു. യൂത്ത് കോൺഗ്രസ് തൃപ്പൂണിത്തുറ നിയോജകമണ്ഡലം പ്രസിഡന്റ് പ്രവീൺ പറയൻതാനത്ത്, ഡി.സി.സി സെക്രട്ടറിമാരായ ആർ. വേണുഗോപാൽ, ആർ.കെ. സുരേഷ് ബാബു, രാജു പി. നായർ, മരട് നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ എന്നിവർ പ്രസംഗിച്ചു.