പറവൂർ: ലൈസൻസ്ഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് (ലെൻസ്‌ഫെഡ്) പതിമൂന്നാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നിർമാണ മേഖലയുടെ ഭാവി, നിയമനിർമ്മാണം മുതൽ നിർമ്മിതബുദ്ധിവരെ എന്ന വിഷയത്തിൽ നടന്ന ഏകദിന സെമിനാർ ലെൻസ്‌ഫെഡ് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.വി. സജി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എസ്. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ലെൻസ്‌ഫെഡ് സംസ്ഥാന പി.ആർ.ഒ ഡോ. പി.എ. ഷബീർ മോഡറേറ്ററായി. ജില്ലാലേബർ ഓഫീസർ പി.ജി. വിനോദ്‌കുമാർ, രാഷ്ട്രീയ നിരീക്ഷകൻ എൻ.എം. പിയേഴ്സൻ, ഇന്ത്യൻ ജിയോ ടെക്നിക്കൽ സൊസൈറ്റി പ്രസിഡന്റ് ഡോ. അനിൽ ജോസഫ്, ഹൈക്കോടതി ഗവ. പ്ലീഡർ അഡ്വ. കെ.വി. മനോജ്‌കുമാർ, ഗ്രീൻ ബിൽഡിംഗ് കൺസൾട്ടന്റുമാരായ ശ്രീഗണേഷ് വി. നായർ, ദീപാ ഗണേഷ്, എക്സ്.ആർ ഹോറിസോൺ ചെയർമാൻ ഡെൻസിൽ ആന്റണി, ഡി.എച്ച്. അക്കാഡമി സി.ഇ.ഒ ഷൈജു നായർ. ലെൻസ്‌ഫെഡ് സംസ്ഥാന സമിതി അംഗങ്ങളായ ജിതിൻ സുധാകൃഷ്ണാ, കെ. അനിൽകുമാർ, ജില്ലാ സെക്രട്ടറി സിമി പ്രജീഷ്, ട്രഷറർ ലാലു ജേക്കബ്, പറവൂർ ഏരിയാ പ്രസിഡന്റ് പി.പി. രാജേഷ്, സെക്രട്ടറി സി.എ. മുഹമ്മദ്, ട്രഷറർ സി.ജെ. ലൂയിസൺ എന്നിവർ സംസാരിച്ചു.