u

എടക്കാട്ടുവയൽ : എടയ്ക്കാട്ടുവയൽ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതി സംബന്ധിച്ച് ചർച്ചചെയ്യുന്നതിനുള്ള വികസന സെമിനാർ നടത്തി. 13 വിഷയ ഗ്രൂപ്പുകളായി തിരിഞ്ഞാണ് ചർച്ച നടന്നത്. വൈസ് പ്രസിഡന്റ് സാലി പീറ്റർ അദ്ധ്യക്ഷതവഹിച്ചു. പ്രസിഡന്റ് കെ.ആർ. ജയകുമാർ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സന്മാരായ ജൂലിയ ജയിംസ്, ജെസി പീറ്റർ,​ ചെയർമാൻ ബോബൻ കുര്യാക്കോസ്, വാർഡ് അംഗങ്ങളായ ജോഹർ എം. ചാക്കോ , സി.എ. ബാലു, എം. ആശിഷ്, ഷേർളി രാജു , ആദർശ് സജികുമാർ , ലിസി സണ്ണി, ബീന രാജൻ, കെ. ജി. രവീന്ദ്രനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.