janaseva
ജനസേവ ശിശുഭവൻ സ്‌പോൺസർ ചെയ്ത ലാപ്‌ടോപ്പ് ആലുവ സെന്റ് സേവ്യേഴ്‌സ് വിദ്യാർത്ഥിനി സേവ സലിമിന് വേണ്ടി ജനസേവ ചെയർമാൻ ജോസ് മാവേലിയിൽ നിന്ന് പിതാവ് ഏറ്റുവാങ്ങുന്നു.

ആലുവ: ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് വീണ്ടും സഹജീവി സ്‌നേഹത്തിൽ മാതൃകയായി. ഭിന്നശേഷിക്കാരിയും ബികോം ഒന്നാം വർഷ വിദ്യാർത്ഥിനിയുമായ സേവ സലിമിന് പഠനാവശ്യത്തിനും ഡിസൈൻ ജോലികൾക്കുമായി ഒരു ലാപ്‌ടോപ്പാണ് സഹപാഠികൾ സമ്മാനമായി നൽകിയത്.

സ്പോൺസർ ജനസേവാ ചെയർമാൻ ജോസ് മാവേലി കോളേജ് എൻ.എസ്.എസ്. കോർഡിനേറ്റർമാരായ ഡോ. നിനു റോസിന്റെയും ഡോ. ബിന്ദുവിന്റെയും കോളേജ് എൻ.എസ്.എസ്. വാളന്റി​യർമാരുടെയും ജനസേവ കൺവീനർ ജോബി തോമസിന്റെയും സാന്നിദ്ധ്യത്തിൽ സേവയുടെ പിതാവിന് ലാപ്‌ടോപ്പ് കൈമാറി.