
മുളന്തുരുത്തി: കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ മുളന്തുരുത്തി മേഖല കമ്മിറ്റി തൃപ്പുണിത്തുറ ഏരിയയിലെ സൗജന്യ ഫിസിയോ തെറാപ്പി സെന്ററുകളുടെ പ്രവർത്തനത്തിനായി സംഘടിപ്പിച്ച സമ്മാന കൂപ്പണിലൂടെ സമാഹരിച്ച ഒരു ലക്ഷം രൂപ കനിവ് മുളന്തുരുത്തി മേഖലാ സെക്രട്ടറി പി. എൻ. പുരുഷോത്തമനിൽ നിന്ന് കനിവ് ജില്ലാ സെക്രട്ടറി എം.പി. ഉദയൻ ഏറ്റുവാങ്ങി. ചടങ്ങിൽ മേഖലാ പ്രസിഡന്റ് എ. ഒ. പീറ്റർ അദ്ധ്യക്ഷനായി.
രക്ഷാധികാരി പി.ഡി. രമേശൻ , എം.എം. അനിൽ, ടി. എ സ്ഗഗാറിൻ, കെ. എ.ജോഷി, തുടങ്ങിയവർ പങ്കെടുത്തു. നറുക്കെടുപ്പ് 10 ന് വൈകിട്ട് 4 ന് തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ വച്ച് നടത്തപ്പെടും.