ആലുവ: ചൂർണി​ക്കര ഗ്രാമപഞ്ചായത്ത് വികസന സെമിനാർ ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് സനിത റഹിം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻവർ അലി മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജി ഹക്കീം, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, അസി. സെക്രട്ടറി ബിനി ഐപ്പ്, കെ.കെ ജമാൽ, റൂബി ജിജി, മുഹമ്മദ് ഷെഫീക്ക്, ഷീല ജോസ്, സതി ഗോപി എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിലായി എട്ട് കോടി 91 ലക്ഷം രൂപയുടെ പദ്ധതികൾക്കാണ് രൂപം നൽകിയത്.