 
ഫോർട്ടുകൊച്ചി: 1.300 കിലോഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിലായി. ഫോർട്ടുകൊച്ചി കൊട്ടേക്കാട്ടിൽ കെ.എം. ജേക്കബ് സ്റ്റാൻലി ( 33) എന്ന സുനിയാണ് പിടിയിലായത്. തൃശൂരിൽനിന്ന് കൂട്ടുകാരൻ വഴി പാഴ്സലായി കഞ്ചാവ് മൂലങ്കുഴിയിൽ എത്തിച്ച് ആർക്കും സംശയംതോന്നാത്ത രീതിയിൽ വാടകവീട് കേന്ദ്രീകരിച്ചാണ് വില്പന നടത്തിയിരുന്നതെന്ന് എക്സൈസ് പറഞ്ഞു. കഞ്ചാവ് ചെറുപൊതികളാക്കി ഒരു പൊതിക്ക് 500 രൂപ, 50 ഗ്രാമിന് 3000 രൂപ എന്നീ നിരക്കിലുമാണ് വിറ്റിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.