മൂവാറ്റുപുഴ: വ്യാപാരി വ്യവസായി ഏകോപന സമിതി മൂവാറ്റുപുഴ നിയോജകമണ്ഡലം സമ്മേളനത്തിനോടനുബന്ധിച്ച് നടന്ന സെക്രട്ടേറിയറ്റ് യോഗം സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്തു. കെ.വി.വി.ഇ.എസ് നിയോജകമണ്ഡലം പ്രസിഡന്റ് തോമസ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സണ്ണി പയ്യമ്പിള്ളി,​ ജില്ലാ ട്രഷറർ സി.എസ്.അജ്മൽ, ജില്ലാ വൈസ് പ്രസിഡന്റ് ജോസ് വർഗീസ് , ജില്ലാ സെക്രട്ടറി സിജു സെബാസ്റ്റ്യൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സബിൻ രാജ്, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അലക്സാണ്ടർ ജോർഡി, ട്രഷറർ ജയ്സൺ തോട്ടത്തിൽ തുടങ്ങിയവർ സംസാരിച്ചു. ഇന്ന് വൈകിട്ട് 4ന് വാഴക്കുളത്ത് പ്രകടനവും ബ്ലൂ വോളന്റിയർ മാർച്ചും തുടർന്ന് പൊതുസമ്മേളനവും നടക്കും. പൊതുസമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്യും.