മൂവാറ്റുപുഴ: ആരക്കുഴ ഗവ. ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ജൂനിയർ ഇൻസ്‌ട്രേക്ടറുടെ (ജനറൽ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ളത്) താത്കാലിക ഒഴിവുണ്ട്. ഡി/ സിവിൽ ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് /നാഷണൽ അപ്രെന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റും മൂന്ന് വർഷത്തെ പ്രവർത്തിപരിചയവും അതല്ലെങ്കിൽ സിവിൽ എൻജിനിയറിംഗ് ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവർത്തിപരിചയവും B. Voc /civil എൻജിനിയറിംഗ് ഡിഗ്രിയും ഒരു വർഷത്തെ പ്രവർത്തിപരിചയവും യോഗ്യതകൾ. നാഷണൽ ക്രാഫ്റ്റ് ഇൻസ്ട്രക്ടർ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളുമായി നാളെ രാവിലെ 11ന് ഐ.ടി.ഐ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ നമ്പർ: 0485 2999442