പറവൂർ: പറവൂർ സർക്കാർ ജീവനക്കാരുടെ സഹകരണബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സംഘടകൾ തമ്മിൽ മത്സരം. ഭരണസമിതി തിരഞ്ഞെടുപ്പിൽ സി.പി.എം അനുഭാവ സംഘടനയായ എൻ.ജി.ഒ യൂണിയൻ നേതൃത്വമാണ് മത്സരമില്ലാതെ നിയന്ത്രിച്ചിരുന്നത്. സി.പി.ഐ അനുഭാവ സംഘടനയായ ജോയിന്റ് കൗൺസിൽ നേതൃത്വം ഭരണസമിതിയിൽ പ്രാതിനിധ്യം ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. ഇതോടെ ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിലുള്ള പാനൽ മത്സരിക്കാൻ തീരുമാനിച്ചു. രണ്ട് പാനലിൽ 22 പേരാണ് മത്സരിക്കുന്നത്. 14നാണ് തിരഞ്ഞെടുപ്പ്.