reservation

കൊച്ചി: ജാതി സെൻസസിനെ എതിർക്കുന്ന രാഷ്ട്രീയപ്പാർട്ടികൾക്ക് വോട്ട് ചെയ്യില്ലെന്ന് സംവരണ സമുദായ മുന്നണി സംസ്ഥാന സമിതി യോഗം. 'നോ കാസ്റ്റ് സെൻസസ്, നോ വോട്ട്" എന്ന പ്രചാരണം സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കും. കേരളത്തിൽ ജാതി സെൻസസ് നടപ്പാക്കുന്നതു സംബന്ധിച്ച് മുന്നണികൾ നിലപാട് വ്യക്തമാക്കണം. സെൻസസിനെ അനുകൂലിച്ച ബീഹാർ മുഖ്യമന്ത്രി നിതീഷ്‌കുമാറിന് കേരളത്തിൽ സ്വീകരണം നൽകും. പ്രസിഡന്റ് എസ്. കുട്ടപ്പചെട്ടിയാർ അദ്ധ്യക്ഷത വഹിച്ചു. വർക്കിംഗ് പ്രസിഡന്റ് വി.ആർ. ജോഷി, രക്ഷാധികാരി വി. ദിനകരൻ, സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ്, ട്രഷറർ എൻ.കെ. അലി, അഡ്വ. എൻ.ഡി. പ്രേമചന്ദ്രൻ, സുഭാഷ് ബോസ്, ജഗതി രാജൻ, ടി.എസ്. അസീസ്, സുദേഷ് രഘു, ബിജു ജോസി, എം.എ. ലത്തീഫ്, രാജേഷ് പാലങ്ങാട്, വിദ്യാധരൻ, ആർ. രമേശൻ, രേണുകാമണി, ബേസിൽ മുക്കത്ത് തുടങ്ങിയവർ പ്രസംഗിച്ചു.