governer
ജോസഫ് ജോൺ സ്വയം വരച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ചിത്രം സമ്മാനിക്കുന്നു

ആലുവ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽ നിന്ന് അപ്രതീക്ഷിത പിറന്നാൾ സമ്മാനം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ആലുവ പാലസ് മാനേജർ ജോസഫ് ജോണും കുടുംബവും. ജോസഫ് ജോണിന് കസവുമുണ്ടും മാതാവ് മേരി മോൻസിക്കും ഭാര്യ എലിസബത്ത് ഫ്ളോജോക്കും കസവുസാരിയും മകൻ ആരോൺ മോൻസിക്ക് പേനയും ഡയറിയുമാണ് ഗവർണർ നൽകിയത്.

ജോസഫ് ജോണിനും കുടുംബത്തിനുമൊപ്പം നിന്ന് ഗവർണർ പിറന്നാൾ കേക്ക് മുറിക്കുന്നതിലും പങ്കാളിയായി. തൊടുപുഴയിൽ വ്യാപാരികളുടെ സമ്മേളനത്തിൽ സംബന്ധിക്കാനായി ഗവർണർ തിങ്കളാഴ്ച്ച വൈകിട്ട് പാലസിലെത്തിയിരുന്നു. സ്പെഷ്യൽ ഓഫീസർ മുഖേനയാണ് ജോസഫ് ജോണിന്റെ 37 -ാം പിറന്നാൾ ദിനമാണ് ഇന്നലെയെന്ന് ഗവർണർ അറിഞ്ഞത്. തുടർന്ന് ഗവർണർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് പറവൂരിൽ നിന്ന് കുടുംബത്തെ ജോസഫ് ജോൺ വിളിച്ചുവരുത്തി.

ജോസഫ് ജോൺ കാൻവാസിൽ വരച്ച ഗവർണറുടെ ചിത്രം സമ്മാനിക്കുകയും ചെയ്തു.