കൊച്ചി: റവന്യൂമന്ത്രി കെ. രാജൻ പങ്കെടുക്കുന്ന വസ്തുതരംമാറ്റ അദാലത്ത് ഫെബ്രുവരി 17ന് നടക്കുന്നതിനാൽ ഫോർട്ടുകൊച്ചി ആർ.ഡി.ഒ ഓഫീസലെ തരംമാറ്റം അന്വേഷണകൗണ്ടറും തിങ്കളാഴ്ചകളിലെ അന്വേഷണ സംവിധാനവും ഫെബ്രുവരി 19 വരെ പ്രവർത്തിക്കില്ല.

തിരിച്ചയക്കപ്പെട്ട അപേക്ഷകൾ ന്യൂനതകൾ പരിഹരിച്ച് ആവശ്യമായ രേഖകൾ സഹിതം തിരികെ ഓൺലൈനായി സമർപ്പിക്കാം. മുന്നാധാരം തുടങ്ങിയ രേഖകൾ ആവശ്യപ്പെടുന്ന പ്രകാരം വില്ലേജ് ഓഫീസുകളിൽ നൽകാം.