joseph-vytila

കൊച്ചി: കഥാകൃത്തും നോവലിസ്റ്റുമായ വൈറ്റില ജോസഫ് (തൈക്കൂടം ആയത്തുപറമ്പിൽ ജോസഫ് - 84 ) നിര്യാതനായി. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ക്രി​സ്മസ് വിളക്കുകൾ, അമർഷത്തിന്റെ അലകൾ വിതുമ്പിപ്പൊട്ടുമ്പോൾ എന്നീ ചെറുകഥാ സമാഹാരങ്ങളും ആശ്രമം, അസ്തമയം ഉദയം, പാവങ്ങളുടെ പാഞ്ചാലി കണ്ണീരോടെ, പീഡിതരുടെ സങ്കീർത്തനം, സ്‌നേഹത്തിന്റെ മുറിവുകൾ, സ്വപ്നചക്രവർത്തി, പീഠത്തിൽ കത്തുന്ന വിളക്ക് എന്നീ നോവലുകളും അമാവാസി എന്ന നാടകവും ചെമ്മീൻകെട്ട് എന്ന സിനിമയുടെ തിരക്കഥയും രചിച്ചിട്ടുണ്ട്. സിബി മലയിൽ സംവിധാനം ചെയ്ത മുദ്ര സിനിമയുടെ സഹസംവിധായകനാണ്. ക്രിസ്ത്യൻ സർവീസ് സൊസൈറ്റി മുഖപത്രമായ സമയം മാസികയുടെ പത്രാധിപരായി​രുന്നു.

അറ്റൻഡർ, ക്ലാർക്ക്. പ്രൂഫ് റീഡർ, അക്കൗണ്ടന്റ് തുടങ്ങി വിവിധതുറകളിൽ ജോലിചെയ്തിട്ടുണ്ട്. സംസ്കാരം നടത്തി. ഭാര്യ: എലിസബത്ത്. മക്കൾ: ദീപ ജോസഫ് (ടീച്ചർ), ജോൺ വില്യം (സംഗീത അദ്ധ്യാപകൻ), അപർണ ജോസഫ് . മരുമക്കൾ: കെ.എ. ജോയപ്പൻ (കളമശേരി​ ഗവ. പോളി​ടെക്നി​ക്), ലെജീഷ്.