
കൊച്ചി: അറബിക്കടലിന്റെ വശ്യമനോഹാരിതയിലേക്ക് ഉല്ലാസയാത്ര നടത്തുന്ന നെഫർറ്റിറ്റി ക്രൂസ് ഷിപ്പ് വീണ്ടും സർവീസ് പുനരാരംഭിക്കുന്നു. ഡ്രൈ ഡോക്കിന്റെ അറ്റകുറ്റപ്പണികൾക്ക് ശേഷം ഗോവയിൽ നിന്ന് മടങ്ങിയെത്തിയ കപ്പലിന്റെ ആദ്യ ട്രിപ്പ് 13നാണ്. കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് കോർപ്പറേഷന്റേതാണ് കപ്പൽ.
48 മീറ്റർ നീളവും 15 മീറ്റർ വീതിയുമുള്ള ശീതീകരിച്ച കപ്പലാണ് നെഫർറ്റിറ്റി. 200 പേർക്ക് ഇരിക്കാവുന്ന ബാങ്കറ്റ് ഹാൾ, റസ്റ്റോറന്റ്, ലോഞ്ച് ബാർ, 3 ഡി തീയറ്റർ, കുട്ടികൾക്കുള്ള കളിസ്ഥലം, സൺഡക്ക് തുടങ്ങിയ സൗകര്യങ്ങളുണ്ട്. ഒരു മാസത്തെ ട്രിപ്പുകൾ ഇപ്പോൾ മുൻകൂർ ബുക്ക് ചെയ്യാം. https://www.nefertiticruise.com. വിവരങ്ങൾക്ക് : 9744601234, 9846211144