ആലുവ: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിനെതിരെ ആലുവ നിയോജകമണ്ഡലം കമ്മിറ്റി ടൗണിൽ പ്രതിഷേധം സംഘടിപ്പിച്ചു. അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് പി.എച്ച്. അസ്ലം അദ്ധ്യക്ഷത വഹിച്ചു. ലിന്റോ പി. ആന്റോ, ജിൻഷാദ് ജിന്നാസ്, അബ്ദുൾ റഷീദ്, വി.പി. ജോർജ്, പി.എ. മുജീബ്, പി.ബി. സുനീർ, ബാബു പുത്തനങ്ങാടി, ലത്തീഫ് പൂഴിത്തറ, അബൂബക്കർ സിദ്ദീഖ്, ജോണി ക്രിസ്റ്റഫർ, അനുജ് ജമാൽ, വിജീഷ്, ആൽഫിൻ രാജൻ തുടങ്ങിയവർ നേതൃത്വം നൽകി. റെയിൽവേ സ്റ്റേഷൻ റോഡ് പ്രവർത്തകർ ഉപരോധിച്ചു. തുടർന്ന് സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.