* മലയാളി ദമ്പതികളും ജപ്പാൻ സ്വദേശിയും പിടിയിൽ
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ജപ്പാൻ സ്വദേശിയിൽനിന്നും മലയാളി ദമ്പതികളിൽ നിന്നുമായി 67.29 ലക്ഷം രൂപയുടെ അനധികൃത സ്വർണം കസ്റ്റംസ് പിടികൂടി. ഷാർജയിൽനിന്ന് കൊച്ചിയിലേക്കുവന്ന മട്ടാഞ്ചേരി സ്വദേശി ബഷീറിൽ നിന്നും ഭാര്യയിൽ നിന്നുമായി 721 ഗ്രാം സ്വർണമാണ് പിടികൂടിയത്. 40.67 ലക്ഷം രൂപയോളം വിലവരുന്ന സ്വർണാഭരണങ്ങൾ ഇരുവരും അടിവസ്ത്രത്തിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു.
ബാങ്കോക്കിൽനിന്ന് കൊച്ചിയിലേക്ക് വന്ന വിമാനത്തിലെ യാത്രക്കാരനായിരുന്ന ജപ്പാൻ സ്വദേശി ടാക്കിയോ ഷിക്കാമയിൽനിന്ന് 26.62 ലക്ഷം രൂപ വിലവരുന്ന 472 ഗ്രാം സ്വർണവും പിടികൂടി.