
കൊച്ചി: ദക്ഷിണ നാവികത്താവളം മേധാവിയായി റിയർ അഡ്മിറൽ ഉപൽ കുണ്ഡു ചുമതലയേറ്റു. ഇന്ത്യൻ നേവൽ അക്കാഡമിയിൽ പരിശീലനം നേടിയ അദ്ദേഹം 1991 ജൂലായ് ഒന്നിനാണ് നാവികസേനയിൽ പ്രവേശിച്ചത്.
അന്തർവാഹിനി യുദ്ധരംഗത്ത് പ്രത്യേക പരിശീലനം നേടിയ അദ്ദേഹം നാവിക കപ്പലുകളായ ത്രികാന്ത്, കുത്താർ, അക്ഷയ്, തനാജി, കദംബ എന്നിവ നയിച്ചിട്ടുണ്ട്. വെസ്റ്റേൺ ഫ്ളീറ്റ്, വെസ്റ്റേൺ ആസ്ഥാനം, നാവിക ആസ്ഥാനം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. വെല്ലിംഗ്ഡണിലെ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജ്, ജോയിന്റ് ഹയർ കമാൻഡ് എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കി. ബ്യൂറോ ഒഫ് സെയ്ലേഴ്സിൽ പരിശീലന ചുതമലയുള്ള ചീഫ് സ്റ്റാഫ് ഓഫീസറായും പ്രവർത്തിച്ചിട്ടുണ്ട്.