bamboo

കൊച്ചി: കേരള ബാംബൂ ഫെസ്റ്റ് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തി​ൽ 12ന് വൈകിട്ട് ആറിന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. 17 വരെയാണ് ഫെസ്റ്റ്. രാവിലെ 11 മുതൽ രാത്രി 9 വരെയാണ് സൗജന്യ പ്രവേശനം. അന്യസംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ നാനൂറോളം കരകൗശല തൊഴിലാളികളും സർക്കാർ ഗവേഷണ സ്ഥാപനങ്ങളും ഫെസ്റ്റിൽ പങ്കെടുക്കും.
വൈകുന്നേരങ്ങളി​ൽ മുള വാദ്യോപകരണങ്ങൾ ഉപയോഗിച്ചുള്ള കലാ-സാംസ്കാരിക പരിപാടികൾ നടത്തും. മുളയരി, മുളകൂമ്പ് എന്നിവയിൽ നിർമ്മിച്ച് വിവിധ ഭക്ഷ്യ ഉല്പന്നങ്ങളുടെ സ്റ്റാളുകളും മുള നഴ്സറികളും മേളയിൽ
ഉണ്ടാകും. ഉദ്ഘാടന സമ്മേളനത്തിൽ ടി. ജെ. വിനോദ് എം.എൽ.എ., ഹൈബി ഈഡൻ എം.പി തുടങ്ങി​യവർ പങ്കെടുക്കും.