y
ജിനീഷ്

തൃപ്പൂണിത്തുറ: ഇരുമ്പനത്ത് യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിങ്ങാച്ചിറ കൈപ്പഞ്ചേരിയിൽ ചെറവടത്ത് ഗോപാലന്റെ മകൻ വർക്ക്ഷോപ്പ് ജീവനക്കാരനായ പി.ജി. ജിനീഷാണ് (42) മരിച്ചത്. ഇന്നലെ രാവിലെ പത്തോടെയാണ് ഇരുമ്പനം മുറത്താട്ടി കുളത്തിൽ മൃതദേഹം കണ്ടെത്തിയത്.

ഞായറാഴ്ച മുതൽ ഇയാളെ കാണാനില്ലെന്ന് വീട്ടുകാർ ഹിൽപാലസ് പൊലീസിൽ പരാതി നല്കിയിരുന്നു. ചൂണ്ടയിടുന്നതിനിടെ കാൽവഴുതി വീണതാണെന്ന് സംശയിക്കുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഭാര്യ: ആയില്യലക്ഷ്മി.