
കൊച്ചി: പ്രമുഖ കോഫി ബ്രാൻഡായ ടാറ്റ സ്റ്റാർബക്‌സ് നാല് വർഷത്തിനുള്ളിൽ പുതിയ 1,000 സ്റ്റോറുകൾ തുറക്കും. ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കി 8,600 ആക്കും. ഇന്ത്യയുടെ മികച്ച വളർച്ച കണക്കിലെടുത്താണ് സ്റ്റാർബക്‌സ് സാന്നിധ്യം വിപുലമാക്കുന്നത്. ഇന്ത്യൻ കോഫി ലോകമെമ്പാടുമുള്ള സ്റ്റാർബക്‌സ് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനു മുന്തിയ പരിഗണന നൽകുമെന്നും കമ്പനി അറിയിച്ചു. ഇന്ത്യയുടെ കോഫി സംസ്‌കാരത്തെ വികസിത രൂപത്തിൽ അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
2012ൽ ആരംഭിച്ച ടാറ്റ സ്റ്റാർബക്‌സ് ഇപ്പോൾ 54 ഇന്ത്യൻ നഗരങ്ങളിലായി 390ലധികം സ്റ്റോറുകളിൽ പ്രവർത്തിക്കുന്നു.