
കൊച്ചി: ആഭ്യന്തര വിമാന യാത്രക്കാർക്കായി 1,799 രൂപ മുതൽ ആരംഭിക്കുന്ന നിരക്കുകളുമായി എയർ ഇന്ത്യ എക്സ്പ്രസ് ടൈം ടു ട്രാവൽ വില്പന പ്രഖ്യാപിച്ചു. ഈ വർഷം സെപ്തംബർ 30 വരെയുള്ള യാത്രകൾക്കായി ജനുവരി 11 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് ആനുകൂല്യം.
എയർ ഇന്ത്യ എക്സ്പ്രസിന്റെ കൊച്ചിയിൽ നിന്നുള്ള ബെംഗളൂരു, ഹൈദരാബാദ്, ന്യൂഡൽഹി സർവീസുകൾക്കും തിരുവനന്തപുരത്ത് നിന്നുള്ള ബെംഗളൂരു, ചെന്നൈ സർവീസുകൾക്കും കണ്ണൂരിൽ നിന്നുള്ള ബെംഗളൂരു, തിരുവനന്തപുരം സർവീസുകൾക്കും ടൈം ടു ട്രാവൽ വില്പനയുടെ ഭാഗമായുള്ള പ്രത്യേക ടിക്കറ്റ് നിരക്കുകൾ ബാധകമാണ്.