bandhan

കൊച്ചി: മുൻനിര നിക്ഷേപ കമ്പനിയായ ബന്ധൻ മുച്ച്വൽ ഫണ്ട് പുതിയ മൾട്ടി അസറ്റ് അലോക്കേഷൻ ഫണ്ട് അവതരിപ്പിച്ചു. നഷ്ടസാധ്യത വളരെ കുറഞ്ഞ ഈ സുരക്ഷിത നിക്ഷേപ പദ്ധതിയിൽ ഇന്ന് മുതൽ 24 വരെ നിക്ഷേപിക്കാൻ അവസരമുണ്ട്. ആഭ്യന്തര, വിദേശ ഓഹരി വിപണികളിലും കടപ്പത്രങ്ങളിലും, ഗോൾഡ്, സിൽവർ എന്നീ ആസ്‌തികളിലുമാണ് ഈ നിക്ഷേപം. അതിനാൽ ദീർഘകാല നേട്ടവും ലഭിക്കും. അംഗീകൃത മുച്വൽ ഫണ്ട് വിതരണക്കാരിലൂടെയും ഓലൈൻ പ്ലാറ്റ്‌ഫോമുകൾ, ബന്ധൻ വെബ്‌സൈറ്റ് എന്നിവയിലൂടെയും ഈ ഫണ്ടിൽ നിക്ഷേപിക്കാം.