vivekananda
പറവൂർ തുരുത്തിപ്പുറത്ത് വിവേകാനന്ദ ശില്പത്തിന്റെ അവസാനവട്ട മിനുക്കുപണിയിൽ ശില്പി സജീവ് സിദ്ധാർത്ഥ്

കൊച്ചി: ദേശീയ യുവജനദിനത്തോട് അനുബന്ധിച്ച് മൂലമറ്റം സെന്റ് ജോസഫ് കോളേജിലെ വിവേകാനന്ദ ചെയറിന് സമീപം സ്വാമി വിവേകാനന്ദന്റെ അർദ്ധകായപ്രതിമ ഇന്ന് രാവിലെ 11ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള അനാച്ഛാദനം ചെയ്യും.

പറവൂർ തുരുത്തിപ്പുറം സ്വദേശി സജീവ് സിദ്ധാർത്ഥാണ് മൂന്നരയടി ഉയരത്തിൽ സ്വർണവർണത്തിൽ ഫൈബറിൽ പ്രതിമ നിർമ്മിച്ചത്. സ്വാമി വിവേകാനന്ദൻ, കവി ചങ്ങമ്പുഴ കൃഷ്ണപിള്ള എന്നിവരുടെ ശില്പങ്ങൾ എളമക്കരയിൽ നിർമ്മിച്ചതും ഇദ്ദേഹമാണ്.