തൃപ്പൂണിത്തുറ: താമരംകുളങ്ങര ധർമശാസ്താ ക്ഷേത്രത്തിലെ മകരവിളക്ക് ഉത്സവം ഇന്ന് തുടങ്ങും. വൈകിട്ട് 6.45 ന് കൊടിയേറ്റ്, 8 ന് പനമണ്ണ ശശി (ചെണ്ട), അനന്ത ആർ.കൃഷ്ണ (മൃദംഗം) എന്നിവരുടെ തായമ്പക സമന്വയം. നാളെ വൈകിട്ട് 6 ന് ലക്ഷ്മി ദേവിയുടെ സോപാനസംഗീതം, 7ന് നൃത്തനൃത്ത്യങ്ങൾ, 9ന് കേളി, കൊമ്പുപറ്റ്, കുഴൽപറ്റ്, മേളത്തോടു കൂടി വിളക്ക്.
13 ന് വൈകിട്ട് 5.45 ന് അനന്തകൃഷ്ണൻ സുനിലിന്റെ സോപാനസംഗീതം, 6.45 ന് ആയക്കുടി കുമാർഭാഗവതരുടെ അയ്യപ്പനാമ സങ്കീർത്തനം. 14 ന് വൈകിട്ട് 6 ന് ദേവഭദ്ര പ്രവീൺകുമാറിന്റെ വയലിൻ കച്ചേരി, 6.45 ന് തൃശൂർ ബ്രദേഴ്സ‌് - ശ്രീകൃഷ്ണമോഹൻ, രാംകുമാർ മോഹൻ എന്നിവരുടെ സംഗീതക്കച്ചേരി.
15 ന് രാവിലെ 6.30 ന് എറണാകുളം ഇശൈ കദംബത്തിന്റെ ഭക്തിഗാനസുധ, 9 ന് പെരുവനം കുട്ടൻമാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളത്തോടു കൂടി ശീവേലി, 3.30 ന് ചോറ്റാനിക്കര വിജയൻ മാരാർ, കുനിശ്ശേരി ചന്ദ്രൻ എന്നിവർ നയിക്കുന്ന പഞ്ചവാദ്യത്തോടുകൂടി പകൽപൂരം, 7 ന് പുഷ്പാലങ്കാരം, ദീപാലങ്കാരം, കർപ്പൂരദീപക്കാഴ്‌ച, കൂട്ട ശയനപ്രദക്ഷിണം, നാമസങ്കീർത്തനം, 10 ന് പെരുവനം കുട്ടൻമാരാരുടെ പ്രമാണത്തിൽ പാണ്ടിമേളത്തോടു കൂടി വിളക്ക്.
16 ന് രാവിലെ 8ന് ആറാട്ട്, 8.30 ന് താമരംകുളങ്ങര ക്ഷേത്ര വാദ്യകലാകേന്ദ്രത്തിന്റെ പഞ്ചാരിമേളം.