
തൃപ്പൂണിത്തുറ: ശമ്പള പരിധി ഉയർത്താത്തതിനാൽ വർഷങ്ങൾക്ക് മുമ്പേ നിശ്ചയിച്ച ബോണസ്, ഇ.എസ്.ഐ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിനെതിരെ പെട്രോളിയം മേഖലയിലെ കരാർ, സ്ഥിരം തൊഴിലാളികളുടെ ദേശീയ സംഘടനയായ പെട്രോളിയം ആൻഡ് ഗ്യാസ് വർക്കേഴ്സ് ഫെഡറേഷൻ പ്രതിഷേധിച്ചു. ഐ.ഒ.സി ഉദയംപേരൂർ എൽ.പി.ജി ബോട്ട്ലിംഗ് പ്ലാന്റിൽ നടന്ന യോഗം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഇ.ആർ. മണികണ്ഠൻ, കെ.എം. അനിൽകുമാർ, കെ. ജോണി എന്നിവർ സംസാരിച്ചു. ബി.പി.സി.എൽ അമ്പലമുകളിൽ നടന്ന യോഗം ഡെ. ജനറൽ സെക്രട്ടറി എം.ജി. അജി ഉദ്ഘാടനം ചെയ്തു. എൻ.ജി. സുജിത്ത്കുമാർ, ബിനു കെ. പോൾ തുടങ്ങിയവർ സംസാരിച്ചു.