അങ്കമാലി: തുറവൂർ പഞ്ചായത്ത്‌ 2023-24 പദ്ധതി പ്രകാരം കർഷകർക്കുള്ള വാഴക്കന്ന് വിതരണം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജെസി ജോയ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി. മാർട്ടിൻ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിൻസി തങ്കച്ചൻ, കൃഷി ഓഫീസർ ഡോ. വി.കാർത്തിക, കൃഷി വകുപ്പ് ഉദ്യോഗസ്ഥരായ അനിൽ കുമാർ, കെ. രേഖ എന്നിവർ സംസാരിച്ചു.