കാലടി: കനിവ് പാലിയേറ്റീവ് - കെയറിന്റെ പ്രവർത്തന ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി മലയാറ്റൂർ-നീലീശ്വരം കനിവ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ കോയിൻ ബോക്സ് സ്ഥാപിച്ചു. അങ്കമാലി ഏരിയ കമ്മറ്റി അംഗം കെ.കെ. വത്സൻ ഉദ്ഘാടനം ചെയ്തു. കനിവ് പഞ്ചായത്ത് കൺവീനർ ജനത പ്രദീപ് അദ്ധ്യക്ഷയായി. സി.എസ്.ബോസ്, വി.കെ. വത്സൻ, ഷീബ ബാബു, സതി ഷാജി എന്നിവർ പങ്കെടുത്തു.