കിഴക്കമ്പലം: അറയ്ക്കപ്പടി ജയഭാരത് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കുമ്മനോട് ഗവ. യു.പി സ്കൂളിന് പമ്പ് സെറ്റ് നൽകി. ഹെഡ് മിസ്ട്രസ് കെ.എം. മേരി ഏറ്റുവാങ്ങി. പ്രിൻസിപ്പൽ ഡോ. കെ.എൻ. നിതീഷ്, ചെയർമാൻ എൻ.എ. കരീം, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ രമ്യ സുരേന്ദ്രൻ, വൈസ് പ്രിൻസിപ്പൽമാരായ

വി.പി. മുഹമ്മദ്, ജിതേഷ് കുമാർ, എൻ.എസ്.എസ് കോ ഓർഡിനേറ്റർ ലിബിന ടി. ബഷീർ, സ്‌കൂൾ പി.ടി.എ പ്രസിഡന്റ് സി.സി. കുഞ്ഞുമുഹമ്മദ്, ടി.എം. നജീല, പ്രീത മോഹൻ എന്നിവർ സംസാരിച്ചു.