ആലങ്ങാട്: കുന്നേൽ പള്ളിയിൽ ഉണ്ണീശോയുടെ തിരുനാൾ ആഘോഷങ്ങൾ നാളെ തുടങ്ങുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നാളെ മുതൽ 15 വരെ ഫാ. ജോസ് ഉപ്പാണിയും സംഘവും നയിക്കുന്ന ബൈബിൾ കൺവെൻഷൻ വൈകിട്ട് 5.30 മുതൽ രാത്രി ഒമ്പത് വരെ നടക്കും.16 മുതൽ തിരുനാൾ നൊവേന തുടങ്ങും. 21ന് രാത്രി 7.30 ന് പുതിയ പള്ളിനിർമാണത്തിന്റെ പ്ലാൻ അനാവരണവും തുക സമാഹരണവും മന്ത്രി പി .രാജീവ് ഉദ്ഘാടനം ചെയ്യും.ഹൈബി ഈഡൻ എം.പി, മറ്റു ജനപ്രതിനിധികൾ എന്നിവർ സംബന്ധിക്കും. 22ന് വൈകിട്ട് നാലിന് കുർബാനയും തിരുസ്വരൂപം എഴുന്നള്ളിപ്പും നടക്കും. ഫെബ്രുവരി ഒന്നിനാണ് എട്ടാമിടം. തിരുനാളിന്റെ പ്രധാന നേർച്ചകളിൽ ഒന്നായ തമുക്ക് നേർച്ചയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി.

ഒരു ലക്ഷത്തോളം തമുക്ക് നേർച്ച പായ്ക്കറ്റുകളാണ് വിതരണത്തിന് തയാറാക്കുന്നത്. ഇതിന്റെ ആദ്യഘട്ടം വികാരി ഫാ.ജൂലിയസ് കറുകന്തറ നിർവഹിച്ചു. തിരുനാൾ ആഘോഷഭാഗമായി ആയിരത്തോളം വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും
ഫാ. ജൂലിയസ് കറുകന്തറ, ഫാ.ആന്റു കാളാംപറമ്പിൽ, ജനറൽ കൺവീനർ ജോസ് പോൾ കളപ്പറമ്പത്ത്,
ബെന്നി കുട്ടാല, സെബി ചാക്കപ്പൻ കളപ്പറമ്പത്ത്, ഷിബു കണ്ടങ്ങാടൻ എന്നിവർ അറിയിച്ചു.