
പറവൂർ: മൂത്തകുന്നം എസ്.എൻ.എം ട്രെയിനിംഗ് കോളേജിൽ നാഷണൽ സർവീസ് സ്കീം സപ്തദിന സഹവാസ ക്യാമ്പ് തുടങ്ങി. പത്രപ്രവർത്തകൻ അലി അക്ബർ ഷാ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. പി.എസ്. സുസ്മിത, ഡോ. കെ.എസ്. കൃഷ്ണകുമാർ, ഡോ. എ.ബി. ലയ, രശ്മി രമണൻ, അഞ്ജന ശാരദ നാരായണൻ, രാഖി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. കലയും കാലവും അദ്ധ്യാപനവും എന്ന വിഷയത്തിൽ അലി അക്ബർ ഷാ സംസാരിച്ചു. പറവൂർ നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർസെക്കൻഡറി സ്കൂൾ അദ്ധ്യാപിക വി.കെ. സീന കരകൗശല പരിശീലന ശില്പശാല നയിച്ചു. 16ന് സമാപിക്കും.