h

തുരുത്തിക്കര: തുരുത്തിക്കര ഗവ. ആയുർവേദ ഡിസ്പെൻസറിയുടെ മികച്ച സേവനങ്ങൾക്ക് ദേശീയ അംഗീകരം ലഭിച്ചു. നാഷണൽ ആക്രെഡിറ്റേഷൻ ബോർഡ് ഒഫ് ഹോസ്പിറ്റൽ ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ് (എൻ. എ. ബി. എച്ച് ) എൻട്രി ലെവൽ സർട്ടിഫിക്കേഷനാണ് സ്ഥാപനത്തിന് ലഭിച്ചത്. രോഗികൾക്ക് സൗകര്യം ഒരുക്കുന്നതിൽ മികവ് പുലർത്തിയതിനാണ് അവാർഡ്.

ആയുർവേദ ആശുപത്രികളിൽ മാത്രം ലഭ്യമാക്കുന്ന പഞ്ചകർമ്മ ചികിത്സ സൗകര്യം ഇവിടുണ്ട്. ഇതിലൂടെ കിടപ്പുരോഗികൾ ഉൾപ്പെടെ നിരവധി പേർക്കാണ് സൗജന്യ പഞ്ചകർമ്മ ചികിത്സ ലഭ്യമാകുന്നത്. വളർച്ച പെരുമാറ്റവൈകല്യമുള്ള കുട്ടികൾക്കായ് സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ, സ്പെഷ്യൽ എഡ്യൂക്കേറ്റർ, സ്പീച്ച് തെറാപ്പിസ്റ്റ് എന്നിവർ അടങ്ങുന്ന വിദഗ്ദ്ധ ചികിത്സയും നടക്കുന്നുണ്ട്.

മാനസിക പ്രശ്നങ്ങൾക്ക് മനോരോഗ വിദഗ്ദ്ധന്റെ സേവനം, സൗജന്യ യോഗാ പരിശീലനം, ജീവിതശൈലി രോഗക്ലിനിക്, വയോരക്ഷ എന്നീ ന്യൂതന പദ്ധതികൾ നടക്കുന്നുണ്ട്. മെഡിക്കൽ ഓഫീസർ ഡോ. ദിജി ടി.ഡിയുടെ നേതൃത്വത്തിലാണ് നടന്നു വരുന്നത്. 30 ലക്ഷം രൂപ ചെലവഴിച്ചുള്ള പഞ്ചകർമ്മ ബ്ലോക്കിന്റെ നിർമ്മാണം ഉടൻ തന്നെ ആരംഭിക്കും.