ആലങ്ങാട്: മാഞ്ഞാലി സർവീസ് സഹകരണ ബാങ്കിലെ എഴുപത് വയസ് പൂർത്തിയായ അംഗങ്ങൾക്കുള്ള പെൻഷൻ വിതരണം ബാങ്ക് പ്രസിഡന്റ് പി.എ. സക്കീർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.എം. അബ്ദുൾസലാം, സെക്രട്ടറി ടി.ബി. ദേവദാസ്,​ ഭരണസമിതിഅംഗം കെ.എ. അബ്ദുൾഗഫൂർ എന്നിവർ പങ്കെടുത്തു.