ആലുവ: ഗാനഗന്ധർവൻ കെ.ജെ.യേശുദാസിന്റെ 84ാം പിറന്നാൾ ആലുവ സ്വരസുധയുടെ നേതൃത്വത്തിൽ കിഴക്കേ കടുങ്ങല്ലൂരിൽ ആഘോഷിച്ചു. ഗാനാർച്ചന, കരോക്കെ ഗാനാലാപന മത്സരം, യേശുദാസ് ക്വിസ്, യേശുദാസിന്റെ 84 ചിത്രങ്ങളുടെ പ്രദർശനം, ജന്മദിന സമ്മേളനം, പിറന്നാൾ സദ്യ എന്നിവയായിരുന്നു മുഖ്യപരിപാടികൾ.
സംഗീതാർച്ചന സംഗീത സംവിധായകൻ പി.എസ്. വിദ്യാധരൻ ഉദ്ഘാടനം ചെയ്തു.
സ്വരസുധ പ്രസിഡന്റ് ഡോ. ജി. വിനോദ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ.കെ. അബ്ദുൾ ഗഫൂർ, കെ. ശശികുമാർ, ഡോ. സുന്ദരം വേലായുധൻ, എസ്. പ്രേംകുമാർ, ശ്രീലത വിനോദ്കുമാർ എന്നിവർ സംസാരിച്ചു. പി.എസ്. വിദ്യാധരൻ, വിനോദ് ഡിവൈൻ, ഡോ. അബ്ദുൾ ഗഫൂർ, യുവപ്രതിഭ പുരസ്‌കാരം നേടിയ ആർ. ശ്രീജിത്ത്, കെ.ജെ. ജോൺസൺ എന്നിവരെ ആദരിച്ചു.
ജന്മദിന ആശംസാ സമ്മേളനം കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ ഉദ്ഘാടനം ചെയ്തു. സഹകരണ ബാങ്ക് പ്രസിഡന്റ് ടി.കെ. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. മനോജ് വാസു, പി.കെ.സി. പിള്ള എന്നിവർ സംസാരിച്ചു.