കോലഞ്ചേരി: ബ്ലാന്തേവർ പാടശേഖര വികസനത്തിന് കൃഷി വകുപ്പ് 1.15 കോടി രൂപ അനുവദിച്ചു. നീർത്തട വികസന പദ്ധതിയുടെ ഭാഗമായാണ് ഫണ്ട് അനുവദിച്ചത്. പദ്ധതിയുടെ ഭാഗമായി തോട്, നീർച്ചാലുകളുടെ സംരക്ഷണം, നീരൊഴുക്ക് സുഗമമാക്കൽ, കൃഷി പുഷ്ടിപ്പെടുത്തൽ, മണ്ണൊലിപ്പ് തടയൽ,​ മഴക്കുഴികളുടെ നിർമ്മാണം എന്നിവ നടത്തും. മഴുവന്നൂർ പഞ്ചായത്തിലെ 16, 17 വാർഡുകളിൽപ്പെടുന്നതാണ് 150 ഏക്കർ വരുന്ന ബ്ലാന്തേവർ പാടശേഖരം. മൂന്ന് പൂകൃഷിയിറിക്കിയിരുന്ന പാടശേഖരം അടിസ്ഥാന സൗകര്യങ്ങളുടെ അഭാവംമൂലം വർഷങ്ങളായി തരിശുകിടക്കുകയായിരുന്നു. പഞ്ചായത്ത് അംഗവും എൽ.ഡി.എഫ് ജില്ലാ കൺവീനറുമായ ജോർജ് ഇടപ്പരത്തിയുടെ നേതൃത്വത്തിൽ പാടശേഖരം പുനരുജ്ജീപ്പിക്കാൻ നിവേദനം നൽകിയിരുന്നു.